മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പതിനഞ്ചാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റംസാന്‍ റിലീഫ് പ്രവര്‍ത്തനവും ചികിത്സാസഹായവും വിവാഹ സഹായവും സമൂഹ നോമ്പ് തുറയും നടത്തി

കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ പതിനഞ്ചാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റംസാന്‍ റിലീഫ് പ്രവര്‍ത്തനവും ചികിത്സ സഹായവും വിവാഹസഹായ ഫണ്ട് കൈമാറല്‍ ചടങ്ങും സമൂഹ കൂട്ട നോമ്പ് തുറയും നടന്നു. കൂളിയങ്കാലില്‍ നടന്ന പരിപാടി മുന്‍സിപ്പല്‍ ലീഗ് പ്രസിഡണ്ട് എന്‍. പി. ജാഫര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡണ്ട് ടി. അസീസ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. വിവാഹ ധനസഹായം മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ പാലക്കി കുഞ്ഞാമദ് ഹാജി കൈമാറി. ചികിത്സ ധന സഹായം ജമാഅത്ത് പ്രസിഡണ്ട് ടി. അബൂബക്കര്‍ ഹാജി വാര്‍ഡ് വൈസ് പ്രസിഡണ്ട് എം. ഹമീദിന് നല്‍കി നിര്‍വഹിച്ചു. റംസാന്‍ കിറ്റ് വിതരണം പതിനേഴാം വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു പ്രകാശ് എംകെ അബ്ദുല്‍ ലത്തീഫിന് നല്‍കി നിര്‍വഹിച്ചു. ടി അബൂബക്കര്‍ ഹാജി, ടി. മുഹമ്മദ് കുഞ്ഞി, ജാബിര്‍, ഷംസു ആവിയില്‍, എം.കെ. റഷീദ്, ജാബി, ടി.പി. ഷരീഫ്, മുത്തലീബ് കൂളിയങ്കാല്‍, ഫൈസല്‍ ചേരക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വാര്‍ഡ് സെക്രട്ടറി കെ അഷ്‌റഫ് കൂളിയങ്കാല്‍ സ്വാഗതവും വാര്‍ഡ് ട്രഷറര്‍ എ. കെ. മുഹമ്മദ് നന്ദിയും പറഞ്ഞു. നാട്ടിലെ നോമ്പുതുറ എന്ന പേരില്‍ വാര്‍ഡ് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ട സമൂഹ നോമ്പ് തുറയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *