ഇടതുപക്ഷ ജനാധി പത്യ മുന്നണി അജാനൂര്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ നടന്നു.

വെള്ളിക്കോത്ത് : നിയമസഭ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഗോവിന്ദന്‍ പള്ളി ക്കാപ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള അജാനൂര്‍ ലോക്കല്‍ തിരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അടോട്ട് ജോളി യൂത്ത് സെന്ററില്‍വച്ച് നടന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി കാഞ്ഞ ങ്ങാട് മണ്ഡലം ചെയര്‍മാന്‍ വി.കെ രാജന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. നാരായണന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷനായി. എം പൊക്ലന്‍, എ. തമ്പാന്‍, മൂലക്കണ്ടം പ്രഭാകരന്‍, ദേവി രവീന്ദ്രന്‍, സോയ. കെ.കെ, കെ. സി. മുഹമ്മദ് കുഞ്ഞി, ചെറാക്കോട്ട് കുഞ്ഞികണ്ണന്‍, കെ. രാധാകൃഷ്ണന്‍,വി. വി.തുളസി, പി. കെ. മഞ്ജിഷ, ഷാജി മാവുങ്കാല്‍ എന്നിവര്‍ സംസാരിച്ചു. വി. ഗിനീഷ് സ്വാഗതം പറഞ്ഞു.
അജാനൂര്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി കെ. വി. കൊട്ടന്‍ കുഞ്ഞിയെയും കണ്‍വീനറായി വി. ഗിനീഷിനെയും തെരഞ്ഞെടുത്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണി അജാനൂര്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും വി. കെ. രാജന്‍ നിര്‍വഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *