കാഞ്ഞങ്ങാട്: മാക്കരംകോട്ട് ഇ. എം. എസ് സ്മാരക മന്ദിരം, റെഡ് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഇ.എം.എസ് അനുസ്മരണം നടന്നു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോ: സി.കെ. സബിത പരിപാടി ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. റെഡ് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ട് മനോജ് വാരിക്കാട്ട് അധ്യക്ഷനായി. സി.പി.ഐ.എം പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ബിന്ദു, ലോക്കല്‍ കമ്മിറ്റി മെമ്പര്‍ വി. നാരായണന്‍ മാസ്റ്റര്‍, ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് യതീഷ് വാരിക്കാട്ട്, സി.പി.ഐ.എം മാക്കരം കോട്ട് ബ്രാഞ്ച് സെക്രട്ടറി ഹരീഷ് പപ്പന്‍, പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ഗംഗാധരന്‍ മാസ്റ്റര്‍ ഇ.എം.എസ് സ്മാരക ഗ്രന്ഥാലയം സെക്രട്ടറി രമ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. റെഡ് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി വിനോദ് മാക്കരം കോട്ട് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് കോറസ് കലാസമിതി മാണിയാട്ട് അവതരിപ്പിച്ച ‘ദി ഷോട്ട്’ എന്ന തെരുവ് നാടകവും പ്രദേശത്തെ കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് അവതരിപ്പിച്ച പാടാം നമുക്ക് പാടാം എന്ന പരിപാടിയും നടന്നു