വെള്ളിക്കോത്ത്: അജാനൂരിന്റെ കലാ,കായിക, രാഷ്ട്രീയ, സാംസ്‌കാരിക, വിദ്യാഭ്യാസ,കാരുണ്യ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വെള്ളിക്കോത്ത് അഴീക്കോടന്‍ സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അഴീക്കോടന്‍ ദിനാചരണവും അഴീക്കോടന്‍ പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു. സി എച്ച് കുഞ്ഞമ്പു എംഎല്‍എ അഴീക്കോടന്‍ ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ അഴീക്കോടന്‍ സ്മാരക പുരസ്‌കാരം വൈദ്യശാസ്ത്ര മേഖലയില്‍ തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയ ഡോക്ടര്‍ എ.സി. പത്മനാഭന് ചടങ്ങില്‍ വച്ച് എം.എല്‍.എ സമര്‍പ്പിച്ചു. ചടങ്ങില്‍ വച്ച് ഫ്‌ലവേഴ്‌സ് ടോപ്പ് സിംഗറിലൂടെ നാടിന്റെ അഭിമാനമായ വൈദേഹി വിനോദിനെ എം.എല്‍.എ ഉപഹാരം നല്‍കി അനുമോദിച്ചു.ക്ലബ്ബ് പ്രസിഡണ്ട് ദാമോദരന്‍ ആലി ങ്കാല്‍ അധ്യക്ഷത വഹിച്ചു. സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗങ്ങളായ എം. പൊക്ലന്‍, ശിവജി വെള്ളിക്കോത്ത്, വി. ഗിനിഷ്, അജാനൂര്‍ ലോക്കല്‍ സെക്രട്ടറി വി.വി.തുളസി, ഡോ: സി. ബാലന്‍, കെ കൃഷ്ണന്‍ മാസ്റ്റര്‍ , എം.ബാലകൃഷ്ണന്‍, കെ രാധാകൃഷ്ണന്‍, സി. എം. സൈനബ, പ്രവീണ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. അഴീക്കോടന്‍ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സര പരിപാടികളില്‍ വിജയികളായവര്‍ക്ക് എം. പൊക്ലന്‍ സമ്മാനദാനം നടത്തി.ക്ലബ്ബ് ട്രഷറര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ശിങ്കാരി മേളം, കൈകൊട്ടിക്കളി, ഫ്യൂഷന്‍ ഡാന്‍സ്, കോല്‍ക്കളി, ഒപ്പന തിരുവാതിര, അറബിക് ഡാന്‍സ് തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി.