വെള്ളിക്കോത്ത്: അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനം ജനറല്‍ ബോഡി യോഗവും എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും നടന്നു. ഉത്തര മലബാര്‍തീയ്യ സംരക്ഷണ സമിതി പ്രസിഡണ്ട് രാജന്‍ പെരിയ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ സി. കെ. നാരായണ പണിക്കര്‍ മുഖ്യാതിഥിയായി. ദേവസ്ഥാനം പ്രസിഡണ്ട് പി. കൊട്ടന്‍കുഞ്ഞി അടോട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു തുടങ്ങിയ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിക്കുകയും ചെയ്തു. ഡോക്ടര്‍ സി. കെ നാരായണ പണിക്കര്‍, എം. ബാലാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ദേവസ്ഥാനം സെക്രട്ടറി ബാലന്‍ മൊട്ടക്കാല്‍ സ്വാഗതം പറഞ്ഞു.