വെള്ളിക്കോത്ത് : വെള്ളിക്കുന്നത്ത് ഭഗവതി കാവില്‍ നടന്നുവരുന്ന ശ്രീമദ് ദേവി ഭാഗവത സപ്താഹ യജ്ഞത്തില്‍ രാവിലെ ഗണപതി ഹോമം, ലളിതാസഹസ്രനാമജപം, ഗ്രന്ഥ പൂജ ശ്രീമദ് ദേവി ഭാഗവത പാരായണം പ്രഭാഷണം, ധന്വന്തരി ഹോമം, ഉച്ചപൂജ,അന്നദാനം, ദീപാരാധന, നിറ മാല പൂജ എന്നിവ നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ പൂജകള്‍ നടക്കും. നവാഹ യജ്ഞത്തിന്റെ ആറാം ദിവസം സെപ്റ്റംബര്‍ 27 ശനിയാഴ്ച പാര്‍വതി സ്വയംവര ഘോഷയാത്രയും വിദ്യാഗോപാല മന്ത്രാര്‍ച്ചനയും നടക്കും. എട്ടാം ദിവസമായ സെപ്റ്റംബര്‍ 29ന് തിങ്കളാഴ്ച വൈകുന്നേരം കുമാരി പൂജ നടക്കും. ഒക്ടോബര്‍ രണ്ടിന് നവാഹ നവരാത്രി ആഘോഷ പരിപാടികള്‍ സമാപിക്കും