കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ജില്ലാതല കേരളോത്സവം കലാ മത്സരങ്ങള്‍ വെള്ളിക്കോത്ത് വിവിധ വേദികളില്‍ തുടക്കമായി. ജില്ലാതലാ കേരളോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. സബീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ സോയ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.മനു, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി തുളസി, ജില്ലാ പഞ്ചായത്ത് അംഗം ടി.വി. രാധിക, അജാനൂര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.കാവ്യ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.കുഞ്ഞാമിന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.വി. രാഘവന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാടിക്കാല്‍ നാരായണന്‍, ഫിനാന്‍സ് ഓഫീസര്‍ എ.ബി അനീഷ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.പി ഷിലാസ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ശിവജി വെള്ളിക്കോത്ത്,മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍ സ്വാഗതവും കെ. വിദ്യാധരന്‍ നന്ദിയും പറഞ്ഞു. കലാമത്സരങ്ങളില്‍ ആദ്യ ദിനത്തില്‍ 26 മത്സര ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 177 വീതം പോയിന്റ്കള്‍ നേടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയും മുന്നിട്ട് നില്‍ക്കുന്നു. സമാപന സമ്മേളനം ജനുവരി 25ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്യും.