രാജപുരം ഇന്ത്യന്‍ റിപ്പബ്ലിക് 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശം ഉയര്‍ത്തി സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയം ജനുവരി 26 മുതല്‍ ഫെബ്രുവരി 22 വരെ സംഘടിപ്പിക്കുന്ന അക്ഷരകരോളിന്റെ ഉദ്ഘാടനം പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി എല്‍ റോയി നിര്‍വ്വഹിച്ചു. വായനശാല പ്രസിഡന്റ് വി എ പുരുഷോത്തമന്‍ അധ്യക്ഷനായി. ഭരണഘടനയുടെ ആമുഖം മുന്‍ പട്ടാളം മേധാവി കെ കെ തോമസ് കുടുന്നനാംകുഴിയില്‍ ഏറ്റുവാങ്ങി. അഗസ്റ്റിന്‍ കെ മാത്യു, വി എം കുഞ്ഞാമദ്, എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതവും, സൗമ്യ അജീഷ് നന്ദിയും പറഞ്ഞു.