രാജപുരം: എന്‍ എസ് എസ് ദിനാചരണത്തിന്റെ ഭാഗമായി രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 250 പൊതിച്ചോറ് സമൂഹത്തിലെ അശരണര്‍ക്ക് വിതരണം ചെയ്തു. കാഞ്ഞങ്ങാട് നന്മമരം ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് പൊതിച്ചോര്‍ വിതരണം നടന്നത്.
പ്രോഗ്രാം ഓഫീസര്‍മാരായ അതുല്യ കുര്യാക്കോസ്, ഡോ. അഖില്‍ തോമസ് വളണ്ടിയര്‍മാരായ ജി.എസ് രൂപേഷ്, അല്‍ജോ സന്തോഷ്, ആദിത്യ ചന്ദ്രന്‍, നവനീത് എം. നായര്‍, എം ഹിമ, ദില്‍ന സുരേഷ്, ശ്രാവണ സുരേഷ്, ടി.എസ് അനഘ, മോഹിത്ത് രാജ് കൊട്രച്ചാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.