രാജപുരം : 2025-26വര്‍ഷത്തെ കണ്ണൂര്‍ സര്‍വ്വകലാശാല പുരുഷ കബഡി ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 25 വ്യാഴാഴ്ച രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ 9 മണിക്ക് കായികതാരങ്ങള്‍ രജിസ്‌ട്രേഷനായി യോഗ്യതാ പത്രവും കോളേജ് ഐ ഡി കാര്‍ഡുമായി എത്തിച്ചേരേണ്ടതാണ്.
രാവിലെ 10 മണിക്ക് കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ബിജു ജോസഫ് ഉല്‍ഘാടനം നിര്‍വഹിക്കും. കണ്ണൂര്‍ സര്‍വ്വകലാശാല കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജോ ജോസഫ് സമ്മാനവിതരണം നടത്തും. ബല്‍ഗാവി റാണി ചെന്നമ്മ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള യൂണിവേഴ്‌സിറ്റി ടീമിനെ പ്രസ്തുത ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തിരഞ്ഞെടുക്കും.