കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് ഇന്നവേഷന്‍ ക്ലസ്റ്ററിന്റെ ഭാഗമായി അന്നം സമ്പന്നം സമഗ്ര നെല്‍കൃഷി വികസനം നൂതന ആശയങ്ങളിലൂടെ എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എംകെ വിജയന്റെ അധ്യക്ഷതയില്‍ ആണ് സെമിനാര്‍ നടന്നത്
കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് ഇന്നവേഷന്‍ ക്ലസ്റ്ററിന്റെ ഭാഗമായി അന്നം സമ്പന്നം സമഗ്ര നെല്‍കൃഷി വികസനം നൂതനസംരംഭങ്ങളിലൂടെ എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. വിജയന്റെ അധ്യക്ഷതയിലാണ് സെമിനാര്‍ നടന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നെല്‍കൃഷി കര്‍ഷകര്‍, പാടശേഖരസമിതി ഭാരവാഹികള്‍ കൃഷി ഓഫീസര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം അബ്ദുല്‍ റഹ്‌മാന്‍ സെമിനാര്‍ ലക്ഷ്യങ്ങളും ആശയങ്ങളും വിശദീകരിച്ചു ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ജിത കാര്‍ഷിക മേഖലയിലെ പദ്ധതികള്‍ വിശദീകരിച്ചു. ഉദുമ മെഡിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും നവകേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബാലചന്ദ്രന്‍ എന്നിവരും പരിപാടിയില്‍ സംസാരിച്ചു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത സ്വാഗതം പറഞ്ഞു