തിരുവനന്തപുരം: പോത്തന്‍കോടില്‍ പട്ടാപ്പകല്‍ ബേക്കറിയില്‍ മോഷണം. പോത്തന്‍കോട് ശ്രീകാര്യം റോഡിലെ ബേക്കറിയിലാണ് മോഷണം നടന്നത്. കടയില്‍ ജീവനക്കാരന്‍ ഇല്ലാത്ത സമയമായിരുന്നു കവര്‍ച്ച നടന്നത്. അയ്യായിരം രൂപയാണ് ബേക്കറിയിലുണ്ടായിരുന്നത്. കളളന്‍ കടയ്ക്കുളളില്‍ കയറി പണം എടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.