അക്ഷയ കേന്ദ്രങ്ങളില്‍ ഇനി പണച്ചിലവേറും

ന്യൂഡല്‍ഹി: രാജ്യത്തെ ആധാര്‍ സേവനങ്ങള്‍ക്ക് ഇനി ചിലവേറും. ആധാര്‍ സേവനങ്ങള്‍ക്കുള്ള ഫീസില്‍ ഉടന്‍ വര്‍ധനവുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. രണ്ടു ഘട്ടമായാണ് ആധാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കുക. ഒക്ടോബര്‍ ഒന്നിന് ആദ്യ വര്‍ധനവ് നിലവില്‍ വരും. 2028 ഒക്ടോബര്‍ ഒന്നിനാണ് രണ്ടാം ഘട്ട വര്‍ധനവ് നടപ്പാക്കുക.

അതേസമയം, അക്ഷയകേന്ദ്രങ്ങളിലെ ചില സേവനങ്ങള്‍ സൗജന്യമായിരിക്കും. ആധാര്‍ എന്റോള്‍മെന്റ്, 5-7 പ്രായക്കാര്‍ക്കും 17നു മുകളില്‍ പ്രായമുള്ളവര്‍ക്കുമുള്ള നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ എന്നിവയ്ക്കു വ്യക്തികളില്‍നിന്ന് ചാര്‍ജ് ഈടാക്കില്ല. പകരം ആധാര്‍ കേന്ദ്രങ്ങള്‍ക്കു സര്‍ക്കാര്‍ പണം നല്‍കും.

ഇനം, നിലവിലെ ഫീസ്, ഒക്ടോബര്‍ 1 മുതലുള്ള ഫീസ്, 2028 ഒക്ടോബര്‍ 1 മുതലുള്ള ഫീസ് എന്ന ക്രമത്തില്‍

  • നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് (7-15 വയസ്സുകാര്‍ക്കും 17 വയസ്സിനു മുകളിലുള്ളവര്‍ക്കും): 100 രൂപ, 125 രൂപ, 150 രൂപ
  • മറ്റ് ബയോമെട്രിക് അപ്‌ഡേറ്റുകള്‍: 100 രൂപ, 125 രൂപ, 150 രൂപ
  • പേര്, ജനനത്തീയതി, ജെന്‍ഡര്‍, വിലാസം, മൊബൈല്‍ നമ്പര്‍ അപ്‌ഡേഷന്‍: 50 രൂപ, 75 രൂപ, 90 രൂപ
  • പ്രൂഫ് ഓഫ് അഡ്രസ്, പ്രൂഫ് ഓഫ് ഐഡന്റിറ്റി അപ്‌ഡേഷന്‍ (ആധാര്‍ കേന്ദ്രം വഴി): 50 രൂപ, 75 രൂപ, 90 രൂപ
  • പ്രൂഫ് ഓഫ് അഡ്രസ്, പ്രൂഫ് ഓഫ് ഐഡന്റിറ്റി അപ്‌ഡേഷന്‍ (പോര്‍ട്ടല്‍ വഴി): 25 രൂപ, 75 രൂപ, 90 രൂപ
  • ഇകൈവസി ഉപയോഗിച്ചുള്ള ആധാര്‍ സേര്‍ച്/കളര്‍ പ്രിന്റ് ഔട്ട്: 30 രൂപ, 40 രൂപ, 50 രൂപ

Leave a Reply

Your email address will not be published. Required fields are marked *