പാലക്കുന്ന്: തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം ഇന്ന് (22) മുതല്‍ ഒക്ടോബര്‍ 2 വരെ ആഘോഷിക്കും.
എല്ലാദിവസവും വൈകിട്ട് 6 ന് ലളിതാസഹസ്രനാമാര്‍ച്ചനയും അഷ്ടമി, നവമി, വിജയദശമി ദിവസങ്ങളില്‍ വിശേഷാല്‍ പൂജകളും നടക്കും.
30ന് സന്ധ്യയ്ക്ക് ശേഷം ബാര മുക്കുന്നോത്തുകാവ് ഭഗവതി ക്ഷേത്ര ഭജനസമിതിയുടെ ഭജന. തുടര്‍ന്ന് ദുര്‍ഗാപൂജയും പ്രസാദവിതരണവും നടക്കും. ഒക്ടോബര്‍ 1ന് രാവിലെ വാഹന പൂജയും സന്ധ്യ മുതല്‍ വെടിത്തറക്കാല്‍ ത്രയംമ്പകേശ്വര ഭജന സമിതിയുടെ ഭജനയും നടക്കും. രാത്രി മഹാപൂജയ്ക്ക് ശേഷം കുട്ടികളുടെ സംഗീത നൃത്തനിശ അരങ്ങേറും. 2ന് രാവിലെ കൈതപ്രം കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിദ്യാരംഭം. തുടര്‍ന്ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന നടക്കും. ക്ഷേത്രത്തില്‍ തൃപ്പുത്തരിയും
അന്ന് നടക്കും.
മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രം :
മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രത്തില്‍ 22 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ നവരാത്രി ആഘോഷങ്ങള്‍ നടക്കും. 22 മുതല്‍ ഒക്ടോബര്‍ 1വരെ എല്ലാ ദിവസവും രാത്രി 9.30 ന് മഹാ പൂജയും തുടര്‍ന്ന് പ്രസാദ വിതരണവും, 23 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ എല്ലാ ദിവസവും രാവിലെ 9ന് ലളിതാ സഹസ്രനാമ പാരായണം ഉണ്ടായിരിക്കും.
22ന് വൈകിട്ട് 6.45 ന് ക്ഷേത്ര ഭജനസമിതിയുടെ ഭജന.
23 ന് വൈകിട്ട് 6.45ന് മാങ്ങാട് ധര്‍മ്മശാസ്താ ഭജന മന്ദിര ഭജന സമിതിയുടെ ഭജന. 24ന് വൈകിട്ട് ക്ഷേത്രം ഭജന സമിതിയുടെ ഭജന. 25ന്
വൈകിട്ട് 6.45ന് മാവുംതറക്കാല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം ഭജന സമിതിയുടെ ഭജന. 26 ന് വൈകിട്ട് 6.10ന്
അമരാവതി രക്തേശ്വരി വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഭജന സമിതിയുടെ ഭജന. 7.30 ന് ഏറ്റുമാനൂര്‍ പ്രകാശ് തന്ത്രിയുടെ പ്രഭാഷണം. 27ന് വൈകിട്ട് 6.10ന് മണ്ഡലിപ്പാറ ധര്‍മ്മശാസ്താ ഭജനമന്ദിര സമിതിയുടെ ഭജന. 7.30ന് പ്രഭാഷണം തുടര്‍ച്ച. 28ന് വൈകിട്ട് 6.10 ന് അംബാപുരം ഭഗവതി ക്ഷേത്ര ഭജന സമിതിയുടെ ഭജന. 7.30 ന് പ്രഭാഷണം തുടര്‍ച്ച.29 ന് 6.10 ന് കളനാട് തൊട്ടിയില്‍ ലക്ഷ്മി നാരായണപുരം രക്തേശ്വരി ക്ഷേത്ര ഭജന സമിതിയുടെ ഭജന. 7.30 ന്
എ കെ നാരായണന്‍ നമ്പൂതിരിയുടെ പ്രഭാഷണം. 30ന് 6.10ന് അണിഞ്ഞ മഹാവിഷ്ണു ക്ഷേത്ര ഭജന സമിതിയുടെ ഭജന. 7.30ന് പ്രഭാഷണം തുടര്‍ച്ച. ഒക്ടോബര്‍ 1ന് 6.10ന് ക്ഷേത്ര ഭജന സമിതിയുടെ ഭജന. 7.30 പ്രഭാഷണം തുടര്‍ച്ച. 2ന് രാവിലെ 8.30 മുതല്‍ വിദ്യാരംഭം. 9ന് ‘സുദര്‍ശനം’. രണ്ടാംഘട്ട പരിശീലന പരിപാടി. പരിശീലകര്‍ ഡോ. ടി. കെ. ജയരാജും, മുകേഷ് കളമ്പ്കാട്ടും.
പൂജിക്കാനുള്ള പുസ്തകങ്ങള്‍ 30 ന് 5 നകം എത്തിക്കണം. ക്ഷേത്ര വിദ്യാഭ്യാസ സമിതി നടത്തുന്ന നൃത്തം, ചിത്രകല, സംഗീതം എന്നിവയില്‍ കുട്ടികള്‍ക്ക് ചേരാം. ഫോണ്‍: 9446048498, 9447317347.