കോളിച്ചാല്‍ : ദേശീയ പാതയുടെ സമാന്തര റോഡായ മലയോര ഹൈവേയില്‍ കാട് മൂടി സിഗ്‌നല്‍ ബോര്‍ഡുകള്‍ കാടും മുള്‍പ്പടര്‍പ്പും മൂടി കാഴ്ച മറയ്ക്കും വിധം പടര്‍ന്നു പന്തലിച്ചിട്ടു മാസങ്ങള്‍ കഴിഞ്ഞു. കാല്‍നട യാത്രകാര്‍ക്ക് പോലും യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യം അധികാരികാരി കളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഫലപ്രദമായ നടപടികളുണ്ടാകാത്തതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സ് പനത്തടിയുടെ
നേതൃത്വത്തില്‍ കോളിച്ചാല്‍ എരിഞ്ഞിലംകോട് ജംഗ്ഷന്‍ മുതല്‍ എരിഞ്ഞിലംകോട് ധര്‍മ്മശാസ്താ ക്ഷേത്ര പരിസരം വരെ കാടും മുള്‍പടര്‍പ്പും വെട്ടി നീക്കി യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും യാത്ര സുഗമമാക്കുന്നതിനു സഹായകമാകുന്ന തരത്തില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കെ.ജെ. ജെയിംസ്, എച്ച്.വിഘ്‌നേശ്വരഭട്ട്, ഇ.കെ. ജയന്‍, അജീഷ് കോളിച്ചാല്‍, സന്ദീപ് കോളിച്ചാല്‍, ശ്രീവിദ്യ,പവിത്ര സുരേഷ്, എ.കെ. ദിവാകരന്‍, എം.ജയകുമാര്‍, രാജീവ് തോമസ്, എന്‍.വിന്‍സെന്റ്, സുപ്രിയ അജിത്ത്, വിഷ്ണുദാസ്, ജോസ് പുളിക്കല്‍ സാബു നാല്തുണ്ടം, കെ.പി.അനില്‍കുമാര്‍, സിബി നാലുതുണ്ടം,അനില്‍ കുമാര്‍, ജോസ് കാക്കി, കൃഷ്ണന്‍ എ.എസ്, കുമാരി.കെ,
വിനോദ് കടമല, നാരായണന്‍ നായര്‍, സനല്‍ പാലച്ചാല്‍, മുരളി ചാമുണ്ടിക്കുന്ന്, സിജോ കടമല,സനോജ് ബി. നിഷാന്ത് കെ.എസ്. ജോമോന്‍ പന്തലാനി, അജിത്ത് കുമാര്‍,തുടങ്ങിയവര്‍ നേതൃത്വം നല്‍കി