ലൈബ്രറി സൗകര്യമില്ലാത്ത ഉന്നതികളിലെ വായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തും സമഗ്ര ശിക്ഷാ കേരള കാസര്‍കോടും ബി ആര്‍ സി കാസര്‍കോടും സംയുക്തമായി നടപ്പിലാക്കുന്ന വൈവിധ്യ ജില്ലാ തനത് പദ്ധതി ‘എത്തിച്ചം’ സഞ്ചരിക്കുന്ന ലൈബ്രറിയ്ക്ക് ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി ബി.ആര്‍.സി ട്രെയിനര്‍ നൈസിലി ,സി ആര്‍ സി കോ-ഓര്‍ഡിനേറ്റര്‍മാരായ അബ്ദുള്‍ ഹക്കീം, അബ്ദുള്‍ ഖാദര്‍ സാഹിദ്, ശ്രുതി ,രശ്മി എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതി സന്ദര്‍ശനവും പുസ്തക വിതരണവും നടന്നു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ് എന്‍ സരിത ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് വായന കൂട്ടം പ്രതിഭാ പുരസ്‌കാര വിജയികള്‍ക്കുള്ള ഉപഹാര വിതരണവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ അധ്യക്ഷയായി.വൈസ് പ്രസിഡണ്ട് എം മാധവന്‍,ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി വരദരാജന്‍ ,വാര്‍ഡ് മെമ്പര്‍മാരായ എം ഗോപാലകൃഷ്ണന്‍, എം നാരായണന്‍, എം തമ്പാന്‍, കെ രഘുനാഥന്‍ ,ഇ രജനി, ഡി വത്സല എന്നിവര്‍ സംസാരിച്ചു.ബി. പി.സി ടി കാസിം സ്വാഗതവും വൈവിധ്യ കോ-ഓര്‍ഡിനേറ്റര്‍ രോഷ്ണ നന്ദിയും പറഞ്ഞു