എന്‍ ആര്‍ ഇ ജി തൊഴിലുറപ്പ് പദ്ധതി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ ഐ ടി യു സി യുടെ കാസര്‍ഗോഡ് ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് കള്ളാറില്‍ സ്വീകരണം നല്‍കി

രാജപുരം: തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, വേതനം 700 രൂപയായി വര്‍ദ്ധിപ്പിക്കുക തൊഴില്‍ ദിനങ്ങള്‍ 200 ആയി ഉയര്‍ത്തുക തുടങ്ങിയ ആവശ്യമായി ഒക്ടോബര്‍ 2 ന് ഗാന്ധി ജയന്തി ദിനത്തില്‍ പഞ്ചായത്ത്, മുന്‍സിപ്പില്‍ കേന്ദ്രങ്ങളില്‍ തൊഴില്‍ സംരക്ഷണ സംഗമം സംഘടിപ്പിക്കുകയാണ്. ഇതിന്റെ മുന്നോടിയായി വാഹന പ്രചരണ ജാഥ ശനിയാഴ്ച ഹൊസങ്കടിയില്‍ വെച്ച് കെ അനിമോന്‍ (NREG – WF സംസ്ഥാന പ്രസിഡന്റ് ) ഉദ്ഘാടനം ചെയ്തു. എന്‍ ആര്‍ ഇ ജി യൂണിയന്‍ ജില്ലാ സെക്രട്ടറി വി രാജന്‍ നയിക്കുന്ന ജാഥയ്ക്ക് കള്ളാറില്‍ വെച്ച് സ്വീകരണം നല്‍കി. യോഗത്തില്‍ വി രാജന്‍,കരുണാകരന്‍കുന്നത് , എന്‍. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. രാഘവന്‍ കപ്പള്ളി അദ്ധ്യഷത വഹിച്ചു. കെ. സുകുമാരന്‍ സ്വാഗതവും പറഞ്ഞു. സി പി ഐ കള്ളാര്‍ ലോക്കല്‍ സെക്രട്ടറി ബി.രത്‌നാകരന്‍ നമ്പ്യാര്‍,പനത്തടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രതാപചന്ദ്രന്‍ തുടങ്ങിയവര്‍ ഹരാര്‍പ്പണം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *