ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം; ബന്ധുവിനെ കൊലപ്പെടുത്തി ഭര്‍ത്താവ്

രാജസ്ഥാന്‍: ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് ബന്ധുവിനെ കൊലപ്പെടുത്തി. രാജസ്ഥാനില്‍ ഇന്നലെയാണ് സംഭവം നടന്നത്. ദീപക് കുഷ്വാഹ് (32) എന്ന യുവാവിനെ ചന്ദ്രപ്രകാശ് കുഷ്വാഹിതാണ് കൊലപ്പെടുത്തിയത്. ഭാര്യയുടെ വീട്ടില്‍ നിരന്തരം ദീപക് വരാറുള്ളത് ചന്ദ്രപ്രകാശ് കുഷ്വാഹിന് ഇഷ്ടമില്ലായിരുന്നു.

ഭാര്യ രേഖ കുഷ്വാഹ് അമ്മയോടൊപ്പം ബോരേഖേഡയിലാണ് താമസം. ഇന്നലെ രാവിലെ ചന്ദ്രപ്രകാശ് രേഖയുടെ വീട്ടിലെത്തിയപ്പോള്‍ ദീപക്കിനെ അവിടെ കണ്ടു. ദേഷ്യം വന്ന ചന്ദ്രപ്രകാശ്, ദീപക്കുമായി തര്‍ക്കിക്കുകയും തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തുകയായിരു ന്നു. തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെയും അമ്മായിയമ്മയെയും ചന്ദ്രപ്രകാശ് കുത്തി. പരിക്കേറ്റ ദീപക്കിനെ എംബിഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുത്തേറ്റ അമ്മായിയമ്മയുടെ നിലയും ഗുരുതരമാണ്. സംഭവത്തില്‍ ചന്ദ്രപ്രകാശ് കുഷ്വാഹിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് ബോരേഖേഡ പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദേവേഷ് ഭര്‍ദ്വാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *