കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന കുട്ടികളുടെ സ്‌പോര്‍ട്‌സ് ജേഴ്‌സി പ്രകാശനം ചെയ്തു.
യതീംഖാന പ്രസിഡന്റ് ബേസ്റ്റോ കുഞ്ഞാമദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുഴുവന്‍ ആണ്‍ കുട്ടികള്‍ക്കും സ്‌പോര്‍ട്‌സ് ജേഴ്‌സി സ്‌പോണ്‍സര്‍ ചെയ്ത യുഎഇലെ വ്യാപാരിയും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ കുളത്തിങ്കാല്‍ മുഹമ്മദ് കുഞ്ഞി മുഖ്യാതിഥിയായിരുന്നു. അനാഥ അഗതി മക്കളുടെ സര്‍വതോന്മുഖമായ വളര്‍ച്ചക്ക് വേണ്ടി യതീംഖാന കമ്മിറ്റി ചെയ്യുന്ന സേവനങ്ങള്‍ ശ്ലാഘനീയമാണെന്നു മുഹമ്മദ് കുഞ്ഞി പറഞ്ഞു.
ട്രഷറര്‍ സി കെ റഹ്‌മത്തുല്ല, സി മുഹമ്മദ് കുഞ്ഞി, യതീംഖാന ഷാര്‍ജ കമ്മിറ്റി സെക്രട്ടറി ഷംസു കല്ലൂരാവി, അരയി യൂസഫ് ഹാജി, ഇസ്ലാം കരീം, യതീംഖാന മാനേജര്‍ മുഹമ്മദ് അലി തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍
സിക്രട്ടറി സുപ്രിം മുഹമ്മദ് കുഞ്ഞി സ്വാഗതവും പി എം നാസ്സര്‍ നന്ദിയും പറഞ്ഞു