അബൂദബി: എമിറേറ്റിലെ മുസ്സഫ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ വെയര്‍ഹൗസിന് തീപിടിച്ചു. അബൂദബി പൊലീസും സിവില്‍ ഡിഫന്‍സ് അതോറിറ്റിയും ചേര്‍ന്ന് തീ അണച്ചു. തീപിടിത്ത കാരണം അറിയാന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട് ആശ്രയിക്കാവൂ എന്ന് അബൂദബി പൊലീസ് അഭ്യര്‍ഥിച്ചു.