ദിശ ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനത്തിന് നാളെ തുടക്കമാവും

കാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സ്ലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ദിശ ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനത്തിന് നാളെ തുടക്കമാവും. സെപ്റ്റംബര്‍ 19,20 തീയതികളില്‍ ചായോത്ത് ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ചാണ് ‘ദിശ’ ഹയര്‍ സ്റ്റഡീസ് എക്‌സ്‌പോ നടത്തുന്നത്.നൂതന കോഴ്‌സുകളുംതൊഴില്‍ മേഖലകളും ഉപരിപഠന സാധ്യത കളും പരിചയ പെടുത്തുന്ന ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനത്തില്‍ വിവിധ സ്ഥാപനങ്ങളുടെ കരിയര്‍ സ്റ്റാളുകള്‍ കരിയര്‍ വിദഗ്ധര്‍ അവതരിപ്പിക്കുന്ന കരിയര്‍ സെമിനാറുകള്‍,വിദ്യാര്‍ത്ഥി കള്‍ അവതരിപ്പിക്കുന്ന കരിയര്‍ മേഖലയില്‍ ഊന്നിയ ഗവേഷണ പ്രബന്ധങ്ങള്‍,കെ-ഡാറ്റ് അഭിരുചി നിര്‍ണയ പരീക്ഷ എന്നിവ ‘ദിശ’യുടെ ഭാഗമായി ഉള്‍കൊള്ളിച്ചിരിക്കുന്നു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ 43 വിദ്യാലയങ്ങളില്‍ നിന്നും ഏകദേശം 4000 വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനത്തിന്റെ ഔപചാരികമായി ഉദ്ഘാടനം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ നാളെ നിര്‍വഹിക്കും. ചടങ്ങില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി അധ്യക്ഷത വഹിക്കുo. ഹയര്‍സെക്കന്‍ഡറി കണ്ണൂര്‍ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ കെ വിനോദ് കുമാര്‍ മുഖ്യാതിഥി ആയിരിക്കും. പ്രദര്‍ശനം ശനിയാഴ്ച സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *