പാലക്കുന്ന് : ‘ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാവട്ടെ’ എന്നാ സന്ദേശവാക്യം ഉദ്‌ഘോഷിച്ചുകൊണ്ട് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂമിയിലവതരിച്ച പുണ്യദിനമായ അഷ്ടമിരോഹിണി നാളില്‍ വിവിധ ബാലഗോകുലങ്ങളുടെ കൂട്ടായ്മയില്‍ ഇന്ന് (സെപ്റ്റംബര്‍ 14) ബാലദിനമായി ആഘോഷിക്കുന്നു.
ഉണ്ണികണ്ണന്മാരുടെയും, താലപ്പൊലിയേന്തിയ ബാലികമാരുടെയും മുത്തുക്കുടകളുടെയും,നിശ്ചലദൃശ്യങ്ങളുടെയും, ചെണ്ടമേളങ്ങളുടെയും, ഭജനനാമസങ്കീര്‍ത്തനങ്ങളുടെയും അകമ്പടിയോടുകൂടി ഉദുമ ഭാഗങ്ങളില്‍ നിന്നുള്ള ശോഭ യാത്ര ഇന്ന് 3ന് കളനാട് വെള്ളിക്കുന്ന് ചൂളിയാര്‍ ഭഗവതി ക്ഷേത്ര ത്തില്‍ നിന്ന് പുറപ്പെടും. അച്ചേരി, ഇടുവുങ്കാല്‍ കൊക്കാല്‍, പരിയാരം ബാലഗോകുലങ്ങള്‍ ചേര്‍ന്നൊരുക്കുന്ന ഘോഷയാത്ര ഉദുമ, പള്ളം വഴി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടില്‍ സമാപിക്കും.