രാജപുരം :ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് സമ്മേളനം പാണത്തൂര്‍ വ്യാപാരഭവനില്‍ നടന്നു.യൂണിറ്റ് പ്രസിഡണ്ട് സണ്ണി മാണിശ്ശേരി പതാക ഉയര്‍ത്തിക്കൊണ്ട് സമ്മേളനത്തില്‍ തുടക്കം കുറിച്ചു. യൂണിറ്റ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ രാജപുരം മേഖലാ പ്രസിഡണ്ട് സിനു മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് സുഗുണന്‍ ഇരിയ മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി റെനി ചെറിയാന്‍ സംഘടനാ റിപ്പോര്‍ട്ടും വൈസ് പ്രസിഡന്റ് മാത്യു കെ എ അനുശോചന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി വിനുലാല്‍ ജില്ലാ പി ആര്‍ ഒ രാജീവന്‍ സ്‌നേഹ, വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂര്‍ യൂണിറ്റ് പ്രസിഡണ്ട് സുനില്‍കുമാര്‍, രാജപുരം പ്രസ് ഫോറം പ്രസിഡണ്ട് ഗണേഷ് റാണിപുരം, ജില്ലാ സ്വാശ്രയ സംഘം കോര്‍ഡിനേറ്റര്‍ കെ സി എബ്രഹാം, ജില്ലാ വനിതാ കോര്‍ഡിനേറ്റര്‍ രമ്യ രാജീവന്‍, ജില്ലാ ബ്ലഡ് ഡൊണേഷന്‍ കോഡിനേറ്റര്‍ അനില്‍ കാമലോണ്‍, മേഖല സാന്ത്വനം കോര്‍ഡിനേറ്റര്‍ ബിനു കെ ജെ യൂണിറ്റ് ജോയിന്റ് സെക്രട്ടറി അനിത സുഗുണന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വിവിധ മേഘയില്‍ കഴിവ് തെളിയിച്ചവരെയും സേവനം ചെയ്തവരെയും ആദരിച്ചു.
കൂടാതെ എകെപിഎ സംസ്ഥാന ഫോട്ടോഗ്രാഫി മത്സരത്തില്‍ ഇടപെടല്‍ നടത്തി ശ്രദ്ധ പിടിച്ചു പറ്റിയ രതീഷ് മുട്ടിച്ചരലിനെയും ആദരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ ജേതാക്കളായവര്‍ക്ക് സമ്മാനവും വിതരണം ചെയ്തു. തുടര്‍ന്ന് യൂണിറ്റ് സെക്രട്ടറി വിനുലാല്‍ 2024- 25 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറര്‍ പ്രശാന്ത് മോണാലിസ വരവ് ചില കണക്ക് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയ്ക്കും മറുപടിക്കും ശേഷം 2025 -26 വര്‍ഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍ : വിനു ലാല്‍ പനത്തടി (പ്രസിഡന്റ്), പ്രശാന്ത് മൊണാലിസ (സെക്രട്ടറി), അനിത സുഗുണന്‍ (ട്രഷറര്‍)