കാഞ്ഞങ്ങാട് എംബിബിഎസ് കഴിഞ്ഞ ശേഷം ഉപരി പഠനത്തിനായി നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്കോട് കൂടി ഉപരിപഠത്തിനുളള യോഗ്യത നേടി നാടിന് അഭിമാനമായ ഡോ മുഹമ്മദ് ഷാഹിദിനെ ഫ്രണ്ട്‌സ് തെക്കെപ്പുറം അനുമോദിച്ചു. കാസര്‍ഗോഡ് ജില്ലാ ക്രൈബ്രാഞ്ച് ഡി വൈ എസ് പി ടി ഉത്തംദാസ് സ്‌നേഹോപഹാരം നല്‍കി. മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ സി. കുഞ്ഞാമദ് ഹാജി പാലക്കി, ഖാലിദ് സി പാലക്കി, രമേശ്, ബദറൂദ്ദീന്‍ കെ.കെ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. മുഹമ്മദ് ഷാഹിദ് സംസാരിച്ചു.