രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ പേരടുക്കം അംഗന്‍വാടിയുടെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിച്ച 14ാം വാര്‍ഡംഗം എം.കൃഷ്ണകുമാറിനെ എഎല്‍എംസി (അംഗനവാടി ലെവല്‍ മോണിറ്ററിംഗ് ആന്റ് സപ്പോര്‍ട്ടിംഗ് കമ്മിറ്റി) അനുമോദിച്ചു. അംഗന്‍വാടി വര്‍ക്കര്‍ സരോജിനി അധ്യക്ഷത വഹിച്ചു. റിട്ട.പോസ്റ്റ് മാസ്റ്റര്‍ കെ.കുമാരന്‍ അനുമോദനം നടത്തി. എഎല്‍എംസി അംഗം മനോജ് താന്നിക്കാല്‍ സ്വാഗതം പറഞ്ഞു. എഎല്‍എംസി അംഗം രവീന്ദ്രന്‍ കൊട്ടോടി, മുന്‍ അംഗനവാടി വര്‍ക്കര്‍ ബ്രജീത്ത, ആശാവര്‍ക്കര്‍മാരായ വിമല, ബിസി ജോണ്‍ എന്നിവര്‍ സംസാരിച്ചു. ജെ എച്ച്‌ഐ സലാവുദ്ധീന്‍ നന്ദി പറഞ്ഞു.