ആസാം: ആസമിലെ ദരാങ് ജില്ലയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ സംശയാസ്പദമായ സാഹചര്യത്തില്‍ കൊല്ലപ്പെ നിലയില്‍ കണ്ടെത്തി. സെപ്റ്റംബര്‍ 11 ന് വൈകുന്നേരമാണ് സിപഝര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നരിക്കാലി മന്ദിറിന് സമീപം മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ക്ക് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ആശങ്കാകുലരായ ബന്ധുക്കള്‍ വീട്ടില്‍ എത്തിയതിനെ തുടര്‍ന്നാണ് മൃതദേഹങ്ങള്‍ കണ്ടത്. ദീപക് നാഥ് (55), ഭാര്യ പ്രതിമ നാഥ്, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ ധൃതി രാജ് നാഥ് എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത നിലയില്‍ വീടിനുള്ളിലാണ് പ്രതിമയുടെ മൃതദേഹം കണ്ടെത്തിയത്. മകന്റെ മൃതദേഹം കഷണങ്ങളാക്കി മുറിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് (ക്രൈം) റോസി താലൂക്ക്ദാറിന്റെ നേതൃത്വത്തിലുള്ള ഒരു പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.