പനത്തടി : ആദ്യകാല കുടിയേറ്റ കര്‍ഷകനും ഹോമിയോ ചികിത്സകനുമായ പനത്തടി തച്ചര്‍കടവ് മണിമലക്കരോട്ട് തോമസ് സെബാസ്റ്റ്യന്‍ (കടമല ദേവസ്യാച്ചന്‍ – 94) നിര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ 14.09.2025 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പനത്തടിയിലെ വസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 10ന് ബാംഗ്ലൂര്‍ ജാലഹള്ളി സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമാണ്.
ഭാര്യ : തങ്കമ്മ (എടത്വ കേളഞ്ചേരി കുടുംബാംഗം, റിട്ട.അധ്യാപിക മഞ്ഞളാമ്പുറം യു. പി. സ്‌കൂള്‍, എച്ച്. ഐ. എസ്. യു. പി. സ്‌കൂള്‍ ചിത്താരി, കാഞ്ഞങ്ങാട്).
മക്കള്‍: പരേതയായ സെബിന്‍, ലാലി, കേണല്‍ ബെന്നി, മിനി, അഡ്വ. ശ്രീനി.
മരുമക്കള്‍: രവീന്ദ്രന്‍, റാന്‍ഡോള്‍ഫ്, റാണി, ആംബ്രോസ്, പ്രിന്‍സി.