ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പ് സെപ്റ്റംബര്‍ 13 ന് ശനിയാഴ്ച

രാജപുരം: ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.കാസര്‍ഗോഡ് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെയും കാഞ്ഞങ്ങാട് ത്രേസ്യാമ്മാസ് ഐ ക്ലിനിക് ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്. സെപ്റ്റംബര്‍ പതിമൂന്നാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2 മണിവരെ ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ഓഡിറ്റോറിയത്തില്‍ വച്ചാണ് ക്യാമ്പ്.
ജനറല്‍ മെഡിസിന്‍, ചെവി – മൂക്ക് – തൊണ്ട രോഗ വിഭാഗം,കണ്ണ് രോഗ പരിശോധന,പീഡിയാട്രിക്,ജീവിതശൈലി രോഗ അവബോധം എന്നിവയാണ് ക്യാമ്പില്‍ ലഭ്യമാകുന്ന സേവനങ്ങള്‍.ഈ ക്യാമ്പ് എല്ലാവര്‍ക്കും സൗജന്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *