പാലക്കുന്ന്: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി കന്നഡ- മലയാളം നിഘണ്ടു രചിച്ച ആറാട്ടുകടവ് ബി ടി ജയറാമിനെ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. വി. ഭക്തവത്സലന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ശൈലജ കുമാരി അധ്യക്ഷയായി. ബാബു മണിയങ്ങാനം, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, വി. ദാമോദരന്‍, സി. അശോക്
കുമാര്‍, കെ. ദാമോദരന്‍, കെ. ബി. ശ്രീധരന്‍,, സി. കെ. വേണു, കെ. വി. വിജയന്‍, മീനാകുമാരി എന്നിവര്‍ പ്രസംഗിച്ചു.