രാജപുരം : ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരപ്പയിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ കൃഷ്ണജ, വിനയ കൃഷ്ണന്‍ എന്നിവര്‍ കഴിഞ്ഞദിവസം പരപ്പ ടൗണില്‍ നിന്നും കളഞ്ഞ് കിട്ടിയ 46,000 രൂപ അധ്യാപകരെ ഏല്‍പ്പിക്കുകയുണ്ടായി, പിന്നീട് ആ തുക പോലീസ്റ്റേഷന്‍ മുഖേന ഉടമസ്ഥനെ കണ്ടെത്തി തിരികെ നല്‍കി. പരപ്പ സ്‌കൂളിലെ സീനിയര്‍ എസ് പി സി ക്യാഡറ്റായ കൃഷ്ണജയും, എന്‍ സി സി കേഡറ്റായ വിനയ കൃഷ്ണനെയും സ്‌കൂളിലെ എസ്പിസി എന്‍ .സി .സി യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് അനുമോദിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു ഡി,പിടിഎ പ്രസിഡണ്ട് എ ആര്‍ വിജയകുമാര്‍, ഹയര്‍ സെക്കന്‍ഡറി സീനിയര്‍ അധ്യാപകന്‍ ഹരീഷ് കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് വി കെ പ്രഭാവതി,സ്റ്റാഫ് സെക്രട്ടറി രാഗേഷ് കെ വി ,ദീപ പ്ലാക്കല്‍, സുരേഷ് കുമാര്‍ കെ എന്നിവര്‍ സംസാരിച്ചു.