കാഞ്ഞങ്ങാട്: കേരളത്തിലെ ചെറുകിട കരാറുകാരുടെ പ്രബല സംഘടനയായ ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരാറുകാരുടെ മക്കളില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും സംഘടനയുടെ സംസ്ഥാന ഭാരവാഹികള്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. മേലാംകോട് ലയണ്‍സ് സില്‍വര്‍ ജൂബിലി ഹാളില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ. വി. സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കരാറുകാരുടെ മക്കള്‍ക്കുള്ള അനുമോദനവും സുജാത ടീച്ചര്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് ബി. എം. കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ പി. വി. കൃഷ്ണന്‍, എ. വി.ശ്രീധരന്‍, പി. ബി. ദിനേഷ് കുമാര്‍, കെ. ജെ. വര്‍ഗീസ്, കെ. എം. സഹദേവന്‍ എന്നിവരെ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റി പ്രസിഡണ്ട് ഇ. വി. കൃഷ്ണ പൊതുവാള്‍ പൊന്നാടയും ഉപഹാരങ്ങളും നല്‍കി ആദരിച്ചു. ജില്ലാ സെക്രട്ടറി ജി. എസ്. രാജീവ് സ്വാഗതം പറഞ്ഞു.