പാലക്കുന്ന്: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെല്‍സ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ സിഡ്ണിയില്‍ മലയാളി കുടുംബങ്ങള്‍
ഓണം ആഘോഷിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 18 കുടുംബങ്ങളില്‍ നിന്ന് 70 ഓളം പേരുടെ സംഗമത്തിന് നേതൃത്വം നല്‍കിയത് സിഡ്ണിയില്‍ സ്വന്തമായി ഐ ടി കമ്പനി നടത്തുന്ന എന്‍ജിനീയര്‍ കിരണ്‍ രാജനും അവിടത്തെ കേന്ദ്ര പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ഡോ. സ്വപ്നയുമായിരുന്നു. ഇവരുടെ സ്വന്തം വീട്ടിലായിരുന്നു ആഘോഷം. ഓണസദ്യ ഒരുക്കിയതും ഇവരാണ്. രാവിലെ പൂക്കളം വരച്ചായിരുന്നു തുടക്കം. തുടര്‍ന്ന് തിരുവാതിരക്കളി, കമ്പവലി തുടങ്ങിയ വിവിധ പരിപാടികളും രാത്രി വരെ നീണ്ടു.
കാസര്‍കോട് ജില്ലയില്‍ പാലക്കുന്ന് തിരുവക്കോളി സ്വദേശിയായ മംഗ്ലൂര്‍ കരുണ ഇന്‍ഫ്രാ പ്രോപ്പര്‍ട്ടീസ് ഉടമയായ വി. കരുണാകരന്റെ മകളാണ് ഡോ. സ്വപ്ന. ഏറെ വര്‍ഷമായി ഓസ്‌ട്രേലിയന്‍ പൗരത്വം സ്വീകരിച്ച് മക്കളായ ഹൃദയ്, സയാന എന്നിവരോടൊപ്പം സിഡ്ണിയില്‍ സ്ഥിരതാമസക്കാരായ കുടുംബമാണിത്.