വീടുകളുടെ താക്കോല്‍ ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു
ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് ഒരുപടി കൂടി മുന്നേറുകയാണ് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്. 2024-25 വര്‍ഷത്തെ ലൈഫ്, പി.എം.എ.വൈ. പദ്ധതികളുടെ ഭാഗമായി പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 62 ഭവനങ്ങളുടെ താക്കോല്‍ദാനവും കൂട്ടായ്മ സംഗമവും തൃക്കരിപ്പൂര്‍ സി.എച്ച്. മുഹമ്മദ്‌കോയ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടന്നു.
പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഭവന നിര്‍മ്മാണ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ മാതൃകാപരമാണെന്നും പഞ്ചായത്തിന്റെ ഇടപെടലുകള്‍ മറ്റു പഞ്ചായത്തുകള്‍ക്ക് പ്രചോദനമാണെന്നും
പ്രസിഡന്റ് പറഞ്ഞു.
ജനങ്ങളെ കേന്ദ്രീകരിച്ച് പദ്ധതികള്‍ നടപ്പാക്കുന്ന ജനകീയ വികസന മാതൃകയുടെ ഏറ്റവും നല്ല ഉദാഹരണമാണ് ലൈഫ് മിഷന്‍. ഭവന നിര്‍മാണത്തിനൊപ്പം പെന്‍ഷന്‍ വിതരണം, വയോജന ക്ഷേമം, ആരോഗ്യ പരിരക്ഷ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി എല്ലാ മേഖലകളിലും മികച്ച പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി 62 വീടുകളാണ് കൈമാറിയത്.ഒന്നാം ഘട്ടത്തില്‍ 12 വീടുകളും രണ്ടാം ഘട്ടത്തില്‍ 36 വീടുകളും നിര്‍മാണം പൂര്‍ത്തിയായി. മൂന്നാം ഘട്ടത്തില്‍ കരാര്‍ പ്രകാരം ഉള്‍പ്പെടുത്തിയ 158 വീടുകളില്‍ 113 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ 10 വീടുകള്‍ അധികമായി നിര്‍മിച്ച് കൈമാറുകയും ചെയ്തു.
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ അധ്യക്ഷനായി.
ലൈഫ് മിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ എം. വത്സന്‍ പദ്ധതി വിശദീകരണം നടത്തി. മഹയൂബ വേസ്റ്റ് മാനേജ്‌മെന്റും, ഫാര്‍മേഴ്‌സ് ബാങ്കും സ്‌പോണ്‍സര്‍ ചെയ്ത ഗുണഭോക്താക്കള്‍ക്കുള്ള ഗൃഹോപകരണങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. കെ ബാവ ഏറ്റുവാങ്ങി.
റിപബ്ലിക് ദിന പരേഡ് വീക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം ലഭിച്ച് ഡല്‍ഹിയില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റ് വി. കെ. ബാവയെ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എം. മനു, തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. എം ആനന്ദവല്ലി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷംസുദീന്‍ ആയിറ്റി, ബ്ലോക്ക് മെമ്പര്‍ സി. ചന്ദ്രമതി, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട്, മെമ്പര്‍മാരായ കെ വി കാര്‍ത്യായനി, ഇ ശശിധരന്‍, എം. രജീഷ് ബാബു, ഫായിസ് ബീരിച്ചേരി, സീതഗണേഷ്,കെ വി രാധ, കെ. എന്‍.വിഭാര്‍ഗവി, എ. കെ സുജ, എം. കെ ഹാജി, എം. അബ്ദുള്‍ ഷുക്കൂര്‍, ഫരീദ ബീവി. .കെ.എം, സാജിദ സഫറുള്ള, വി. പി സുനീറ, എം ഷൈമ,, സെക്രട്ടറി സിബി ജോര്‍ജ്, വി. ഇ. ഒ മാരായ രജിഷ കൃഷ്ണന്‍, എസ് പ്രസൂണ്‍, മഹയൂബ വേസ്റ്റ് മാനേജ്മന്റ് പ്രതിനിധി അസറുദീന്‍, ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് വി വി വിജയന്‍, എം. ഡി സേതുമാധവന്‍, വൈസ് പ്രസിഡന്റ് എല്‍. കെ യൂസഫ്, സി. ഡി. എസ് ചെയര്‍ പേഴ്‌സണ്‍ എം. മാലതി എന്നിവര്‍ സംസാരിച്ചു.
photo വീടുകളുടെ താക്കോല്‍ ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു