ഖുവ്വത്തുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്റസയുടെ സുറൂറെ ആലം-2025 സെപ്റ്റംബര്‍ 11,12,13,14 തീയതികളില്‍

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗര്‍ ഖുവ്വത്തുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്റസ മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന പരിപാടി സുറൂറെ ആലം 2025 സെപ്റ്റംബര്‍ 07,11,12,13,14 എന്നീ തീയതികളില്‍ ഖുവ്വത്തുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്റസ്സ അങ്കണത്തില്‍ അതിവിപുലമായി കൊണ്ടാടുന്നു.
7ാം തീയതി ഞായറാഴ്ച രാവിലെ ഏഴ് മണിമുതല്‍ പെണ്‍കുട്ടികളുടെ കലാമത്സരങ്ങള്‍, (ഗേള്‍സ് ഫെസ്റ്റ്) പതിനൊന്നാം തീയതി വ്യാഴാഴ്ച മഗ്രിബ് നിസ്‌കാരാനന്തരം ഉസ്താദ് കോടാലി അബൂ ആബിദ് മുര്‍ശിദിയും സംഘവും അവതരിപ്പിക്കുന്ന പ്രവാചക പ്രകീര്‍ത്തന സദസ്സ് നൂറുന്‍ അലാ നൂര്‍ ഇശാ നിസ്‌കാര ശേഷം സ്വലാത്ത് മജ്‌ലിസ് ജി.എസ് അബ്ദുല്‍ റഹിമാന്‍ മദനി (ഖത്വീബ് നെല്ലിക്കുന്ന് മുഹിയദ്ധീന്‍ ജുമാ മസ്ജിദ് ) നേതൃത്വം നല്‍കുന്നു..സയ്യിദ് ഷറഫുദ്ധീന്‍ തങ്ങള്‍ അല്‍ ഹാദി റബ്ബാനി കുന്നുംകൈ നേതൃത്വം നല്‍കുന്ന നസ്വീഹത്തും. കൂട്ടു പ്രാര്‍ത്ഥനയും.പന്ത്രണ്ടാം തീയതി വെള്ളിയാഴ്ച മുതല്‍ ഞയറാഴച വരെ വിദ്യാര്‍ത്ഥി ഫെസ്റ്റ്
പതിമൂന്ന് ശനിയാഴ്ച രാവിലെ 8.30. മദ്‌റസ വിദ്യാര്‍ത്ഥികളുടെ നബിദിന റാലി,
രാത്രി ഒന്‍പത് മണി മുതല്‍ ഉത്തരമേഖല ദഫ് കളി മത്സരം.
പതിനാല് ഞായര്‍ മഗ്രിബ് നിസ്‌കാരാനന്തരം പൊതു സമ്മേളനം.മാമു കൊപ്പര (പ്രസിഡന്റ് ഖുവ്വത്തുല്‍ ഇസ്ലാം മദ്റസ കമ്മിറ്റി)യുടെ അധ്യക്ഷതയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ(പ്രസിഡന്റ്;കാസര്‍കോട് സംയുക്ത ജമാഅത്ത്)ഉദ്ഘാടനം ചെയ്യും.ജമാല്‍ എന്‍.എം(ജനറല്‍ സെക്രട്ടറി,ഖുവ്വത്തുല്‍ ഇസ്ലാം മദ്റസ കമ്മിറ്റി)സ്വാഗതം ആശംസിക്കും.മുഖ്യാതിഥികള്‍;അബ്ബാസ് ബീഗം,(ചെയര്‍മാന്‍ കാസര്‍കോട് നഗരസഭ)എന്‍.കെ അബ്ദുല്‍ റഹിമാന്‍ ഹാജി(പ്രസിഡന്റ്; നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റി)ഹനീഫ് നെല്ലിക്കുന്ന്(ജനറല്‍ സെക്രട്ടറി; (നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റി)ഹമീദ് എന്‍.എ (ട്രഷറര്‍;മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റി)
അബ്ദുല്‍ ഖാദര്‍(ഇമാം ബദ്രിയ മസ്ജിദ്)അഅബൂബക്കര്‍ സിദ്ധീഖ് സഅദി(സദര്‍ മുഅല്ലിം ഖുവ്വത്തുല്‍ ഇസ്ലാം മദ്റസ) അബ്ദുല്‍ ഷാഫി സഅദി(മുഅല്ലിം,ഖുവ്വത്തുല്‍ ഇസ്ലാം മദ്റസ)ഉമറുല്‍ ഫാറൂഖ് സഖാഫി(മുഅല്ലിം ഖുവ്വത്തുല്‍ ഇസ്ലാം മദ്റസ)ആശംസകള്‍ അര്‍പ്പിക്കും.ഹമീദ് ബദ്രിയ(ട്രഷറര്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്‌റസ കമ്മിറ്റി) നന്ദി. .അതോടൊപ്പം, പതിമൂന്നാം തീയതി ശനിയാഴ്ച .ഖുവ്വത്തുല്‍ ഇസ്ലാം മദ്‌റസ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഴയ കാല പ്രാഗല്‍ഭ്യം തെളിയിക്കുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *