പാലക്കുന്ന്: പാലക്കുന്ന് കഴകം ചിറമ്മല്‍ പ്രാദേശിക സമിതിയില്‍ പെടുന്ന മലാംകുന്ന് പുത്യക്കോടി വയനാട്ടുകുലവന്‍ തറവാട്ടില്‍ കുടുംബ സംഗമം നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞയോടെ തുടക്കം കുറിച്ച സംഗമം മുഖ്യരക്ഷാധികാരി ദാമോദരന്‍ വെളിച്ചപ്പാടന്‍ ഉദ്ഘാടനം ചെയ്തു. കോളിക്കര നാരായണന്‍ ആയത്താര്‍ മുഖ്യാതിഥിയായി. ക്ഷേത്രസ്ഥാനികരെ തറവാട് കാരണവര്‍ ബാലകൃഷ്ണന്‍ പുത്യക്കോടി പൊന്നാട അണിയിച്ച് ആദരിച്ചു. പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ കരിപ്പോടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ സുകുമാരന്‍, ട്രഷറര്‍ വിനോദ് കുമാര്‍ തിരുവക്കോളി, ഗോപാലന്‍ കണ്ടത്തില്‍, വി. വി ചന്ദ്രന്‍, ഗംഗാധരന്‍ പാലക്കുന്ന്, ശ്രീധരന്‍ മുള്ളന്‍ത്തൊട്ടി, രാജന്‍, കുഞ്ഞിരാമന്‍ മുതിയക്കാല്‍ , ഗോപാലന്‍ ബേഡകം,വി. വി. കൃഷ്ണന്‍, കുഞ്ഞിരാമന്‍ കാസര്‍കോട്, കുഞ്ഞിക്കണ്ണന്‍ പാക്കം, ലത ചിറമ്മല്‍, നാരായണി കരിപ്പോടി, പ്രീത കുറ്റിക്കോല്‍, കുഞ്ഞിരാമന്‍ പെരിയ എന്നിവര്‍ പ്രസംഗിച്ചു. 80 പിന്നിട്ട അംഗങ്ങളായ കുഞ്ഞമ്മ പാണത്തൂര്‍, താര അമ്പലകത്ത്,
ജാനു ആലക്കോട് എന്നിവരെ പൊന്നാടയണിച്ച് ആദരിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസ്സ് പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയവര്‍, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ്, എല്‍ എസ് എസ്, യു എസ് എസ് ജേതാക്കള്‍, ബിരുദം, ബിരുദാനന്തര പരീക്ഷകളിലെ യൂണിവേഴ്‌സിറ്റി റാങ്ക് നേടിയവര്‍, കായിക-കലാ മത്സരങ്ങളിലും മികവ് തെളിയിച്ചവര്‍ അടക്കം 40 ഓളം കുട്ടികളെ അനുമോദിച്ചു.