രാജപുരം : കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നടക്കുന്ന ഹോസ്ദുര്‍ഗ് ഉപജില്ല കലോത്സവത്തിന്റെ ആദ്യ ഫണ്ട് ശേഖരണം നടന്നു. സ്‌കൂളിലെ 2007-08 വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ച് നല്‍കുന്ന ആദ്യ ഫണ്ട് പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഏറ്റുവാങ്ങി. വര്‍ക്കിംഗ് ചെയര്‍മാന്‍ സൗമ്യവേണുഗോപാലന്‍അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.എസ്.ജയശ്രീ, എഇഒ കെ.സുരേന്ദ്രന്‍, ഹയര്‍ സെക്കന്‍ഡറി അസി കോര്‍ഡിനേറ്റര്‍ പി.മോഹനന്‍ , ടി.ബാബു എന്നിവര്‍ സംസാരിച്ചു. പ്രന്‍സിപ്പല്‍ പി.എം.ബാബു സ്വാഗതവും പ്രധാനാധ്യാപിക കെ.ശാന്ത കുമാരി നന്ദിയും പറഞ്ഞു.