പുല്ലൂര്‍ : പെരളം റെഡ് യങ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, ഡി.വൈ.എഫ്.ഐ പെരളം യൂണിറ്റ്, മഹിളാ അസോസിയേഷന്‍ ഒന്ന്, രണ്ട് യൂണിറ്റുകള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പെരളത്ത് ഓണാഘോഷ പരിപാടി പെരളോണം 2k25 സംഘടിപ്പിച്ചു. പെരളോണത്തില്‍ അംഗന്‍വാടി കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിവര്‍ക്കായി മിഠായി പെറുക്കല്‍, ബലൂണ്‍ റൈസ്, നടത്തമത്സരം, ഓണത്തല്ല് തുടങ്ങി രസകരമായ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വൈകിട്ട് നടന്ന സമാപന യോഗവും അനുമോദന സമ്മേളനവും പ്രമുഖ സിനിമ താരം അഡ്വക്കേറ്റ് സി. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വച്ച് എല്‍. എസ്. എസ്, യു. എസ്.എസ്, എസ്. എസ്. എല്‍ സി, പ്ലസ് ടു വിജയികള്‍ക്കുള്ള അനുമോദനവും നടന്നു. പെരളം റെഡ് യങ്‌സ് ക്ലബ്ബ് പ്രസിഡണ്ട് ടി. മനുഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ടി.ബിന്ദു ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി കുഞ്ഞിക്കേളു, കെ. സീത, പെരളം സെക്കന്‍ഡ് ബ്രാഞ്ച് സെക്രട്ടറി ടി. ഹരീഷ്, ഡി.വൈ.എഫ്.ഐ പുല്ലൂര്‍ മേഖലാ വൈസ് പ്രസിഡണ്ട് സുധി ലക്ഷ്മണന്‍, മഹിള അസോസിയേഷന്‍ പെരളം സെക്കന്‍ഡ് യൂണിറ്റ് സെക്രട്ടറി കെ. ശ്യാമള എന്നിവര്‍ സംസാരിച്ചു. പി. നാരായണന്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി. ഡിവൈഎഫ്‌ഐ പെരളം യൂണിറ്റ് സെക്രട്ടറി കെ. പ്രണവ് സ്വാഗതവും മഹിളാ അസോസിയേഷന്‍ ഫസ്റ്റ് യൂണിറ്റ്‌സെക്രട്ടറി ടി. ഷീബ നന്ദിയും പറഞ്ഞു