തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സുനീഷ് കുമാര്‍ ഉല്‍ഘാടനം ചെയ്തു. നൂറോളം വിദ്യാര്‍ത്ഥികളുടെ കരവിരുത് വളരെ മികവുറ്റതായിരുന്നുവെന്ന് ഉല്‍ഘാടകന്‍ സുനീഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു. മികച്ച രീതിയിലുള്ള എക്‌സ്‌പോ ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും രക്ഷിതാക്കളേയും ജമാഅത്ത് കമ്മിറ്റിയേയും അദ്ധേഹം പ്രശംസിച്ചു. ചടങ്ങില്‍ ജമാഅത്ത് പ്രസിഡണ്ട് കെ.സൈനുദ്ധീന്‍ ഹാജി അദ്ധ്യക്ഷതവഹിച്ചു. കോസ്റ്റല്‍പോലീസ് Asw സുനില്‍ K. മുന്‍ കൗണ്‍സിലര്‍ K പ്രകാശന്‍ .നടുവില്‍പള്ളി ഖത്തീബ് അഷ്‌റഫ് ദാരിമി . അഴിത്തല സദര്‍മുഅല്ലിം ഹനീഫ ലത്വീഫി. സഫ് വാന്‍ സഖാഫി. നദീര്‍ അഷ്‌റഫി. നൗഷാദ് ബാഖവി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജമാഅത്ത് ജനറല്‍ സെക്രട്ടറി മജീദ് ഹാജി സ്വാഗതവും ട്രഷറര്‍ KP മഹമൂദ് നന്ദിയും പറഞ്ഞു.