പെരിയ : കാസറഗോഡ് ജില്ലയിലെ അതിപുരാതനമായ ദേവീക്ഷേത്രങ്ങളില്‍ ഒന്നായ രാവണീശ്വരം കോതോളംകര ദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തില്‍ അഷ്ടമംഗല പ്രശ്‌നചിന്തയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി 2025 ഡിസംബര്‍ 22 മുതല്‍ 25 വരെ നവീകരണ കലശവും 28 മുതല്‍ 31 വരെ കളിയാട്ട മഹോത്സവവും നടക്കുകയാണ്. നവീകരണ കലശ കളിയാട്ട മഹോത്സവത്തിന്റെ വിജയത്തിനായുള്ള ആഘോഷ കമ്മിറ്റി രൂപീകരണവും ക്ഷേത്രത്തില്‍ മാതൃസമിതി പണിതീര്‍ത്ത പന്തല്‍ സമര്‍പ്പണവും നടന്നു. ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ക്ഷേത്രം മുന്‍ മേല്‍ശാന്തി പുതിയേടം നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മാതൃസമിതി നിര്‍മ്മിച്ചു നല്‍കിയ പന്തല്‍ സമര്‍പ്പണം രാവണീശ്വരം പെരും തൃക്കോവിലപ്പന്‍ ക്ഷേത്ര മേല്‍ശാന്തി എം. എം. വാസുദേവന്‍ മല്ലിശ്ശേരി നിര്‍വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് എന്‍. അശോകന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രം സെക്രട്ടറി അനീഷ് ദീപം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ഷേത്രം മേല്‍ശാന്തി പട്ടേന ശ്രീനിവാസന്‍ നമ്പൂതിരി,എന്‍. കുഞ്ഞിക്കേളു നമ്പ്യാര്‍, ടി. കുഞ്ഞിക്കണ്ണന്‍, എന്‍. രാഘവന്‍ നമ്പ്യാര്‍, ബാലകൃഷ്ണന്‍ ആലക്കോട്, ഡോക്ടര്‍ നാരായണന്‍ പള്ളിക്കാപ്പില്‍, കുഞ്ഞിരാമന്‍ മൊട്ടമ്മല്‍, എ. തമ്പാന്‍ മക്കാകോട്ട്, കെ. ടി. സുജീഷ്, നാരായണന്‍ അ രീക്കര, സജിത ബാലന്‍, ഉഷ രവീന്ദ്രന്‍, ബാലകൃഷ്ണന്‍ തണ്ണോട്ട്,വി. വി. ഗോവിന്ദന്‍, ശിവശങ്കരന്‍ പണിക്കര്‍ എന്നിവര്‍ സംസാരിച്ചു ക്ഷേത്രം സെക്രട്ടറി അനീഷ് ദീപം സ്വാഗതവും ട്രഷറര്‍ കെ. വി. പ്രവീണ്‍കുമാര്‍ കണിയാം വളപ്പ് നന്ദിയും പറഞ്ഞു. ആഘോഷ കമ്മിറ്റി ഭാരവാഹികളായി ചെയര്‍മാനായി എന്‍. കുഞ്ഞിക്കേളു നമ്പ്യാരെയും ജനറല്‍ കണ്‍വീനറായി വി. വി.ഗോവിന്ദനെയും ട്രഷററായി കെ. വി. പ്രവീണ്‍കുമാര്‍ കണിയാം വളപ്പി നെയും വര്‍ക്കിംഗ് ചെയര്‍മാന്‍മാരായി എ. തമ്പാന്‍ മക്കാകോട്, അനീഷ് ദീപം, എന്‍. അശോകന്‍ നമ്പ്യാര്‍ ജോയിന്‍ കണ്‍വീനര്‍മാരായി എ. ബാലന്‍, പി. രവീന്ദ്രന്‍, എന്‍. ബാലചന്ദ്രന്‍ നമ്പ്യാര്‍ എന്നിവരെയും തിരഞ്ഞെടുത്തു.