എടമുണ്ട ചെഗുവേര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓണാഘോഷം നിറനിലാവ് 2025 സംഘടിപ്പിച്ചു

സാംസ്‌കാരിക സമ്മേളനം എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

പെരിയ : സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും പൂവിളിയുമായി എടമുണ്ട ചെഗുവേര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഓണാഘോഷ പരിപാടി നിറനിലാവ് 2025 സംഘടിപ്പിച്ചു. വീട്ടുമുറ്റത്ത് ഒരു പൂക്കളം മത്സര പരിപാടി സംഘടിപ്പിച്ചു കൊണ്ടായിരുന്നു ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ക്ലബ്ബ് പരിസരത്ത് നടന്ന ചടങ്ങില്‍ പ്രദേശത്തെ കലാകാരന്‍ മാരും കലാകാരികളും ചേര്‍ന്ന് വിളക്ക് കൊളുത്തി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ്ബ് വനിതാവേദി പ്രസിഡണ്ട് കെ. സന്ധ്യ അധ്യക്ഷത വഹിച്ചു. വനിതാ വേദി സെക്രട്ടറി പി. അജിത സ്വാഗതം പറഞ്ഞു. തുടര്‍ന്ന് അംഗങ്ങളാവാടി കുട്ടികളുടെയും വിദ്യാര്‍ത്ഥികളുടെയും സ്ത്രീകളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാകായിക മത്സരങ്ങളും കമ്പവലി മത്സരവും നടന്നു. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം സി.പി.ഐ.എം കാസര്‍ഗോഡ് ജില്ല സെക്രട്ടറിയും എം.എല്‍.എ യുമായ എം. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സമ്മേളനത്തില്‍ വച്ച് രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിച്ച വിരമിച്ച സൈനികരെ ആദരിക്കുന്ന ചടങ്ങും സമ്മാനദാനവും എം.എല്‍.എ നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ഇ. മണി അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ് മോഹനന്‍, ചാലിങ്കാല്‍ ലോക്കല്‍ സെക്രട്ടറി എ. ഷാജി ബാലസംഘം ജില്ലാ സെക്രട്ടറി എം. അനുരാഗ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സി. വിജയന്‍, സുനില്‍കൊമ്മട്ട എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി വി. വി. സുമേഷ് സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം സന്തോഷ് കാവുങ്കാല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ക്ലബ്ബ് കലാകാരന്മാരുടെ വിവിധ കലാപരിപാടികളും കണ്ണൂര്‍ അദീന നാടക നാട്ടറിവ് വീട് അവതരിപ്പിച്ച പാട്ടുറവ നാടന്‍ കലാപരിപാടികളും അരങ്ങേറി

Leave a Reply

Your email address will not be published. Required fields are marked *