വെള്ളിക്കോത്ത്: പനയം തട്ട തറവാട് താവഴിയായ ശാന്തി നിലയം കുടുംബ സംഗമവും ഓണാഘോഷവും വെള്ളിക്കോത്ത് പടിക്കാല്‍ ദുര്‍ഗ്ഗ ഭഗവതി ക്ഷേത്ര ഹാളില്‍ വച്ച് ആദ്ധ്യാത്മിക അന്തരീക്ഷത്തില്‍ നടന്നു. പരിപാടിയുടെ ഭാഗമായി ഓണ പൂക്കളവും കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഗാനാലാപനം, കവിതാലാപനം, നാടക ഗാന അവതരണം, തിരുവാതിരക്കളി, വിവിധ നൃത്തം നൃത്ത നൃത്യങ്ങള്‍ എന്നിവ കുടുംബ സംഗമത്തിനും ഓണാഘോഷത്തിനും മാറ്റ് കൂട്ടി. ശാന്തി നിലയം തറവാട്ടിലെ ഒമ്പത് അംഗങ്ങളില്‍ മൂത്തയാളായ പി. രവീന്ദ്രന്‍ നായര്‍ പരിപാടിക്ക് നേതൃത്വം ക്രോഡീകരണവും നടത്തി. പി. ശാന്ത, പി.പുഷ്പ, പി.സതി, പി. ശിബിരാജന്‍, പി. വിശ്വംഭരന്‍, പി. സുധീര്‍, റിട്ടയെര്‍ഡ് ബി.എസ്.എന്‍.എല്‍ ജി.എം. പി ഉണ്ണി നായര്‍, റിട്ടയേര്‍ഡ് ഫിഷറീസ് ഓഫീസര്‍ എ.കൃഷ്ണന്‍, ഗോവിന്ദന്‍ നായര്‍ ബാംഗ്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിക്ക് മുന്നോടിയായി പടി ക്കാല്‍ ക്ഷേത്രത്തില്‍ നിറമാല പൂജയും നടത്തി. വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.