കാഞ്ഞങ്ങാട്: കാറ്റാടി ജനശക്തി കലാവേദി ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. ഓണാഘോഷത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനവും അനുമോദനവും സി.പി.ഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയും തൃക്കരിപ്പൂര്‍ എംഎല്‍എയുമായ എം. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ജനശക്തി കലാവേദി പ്രസിഡണ്ട് വി. വി. സുനില്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ സാംസ്‌കാരിക പ്രഭാഷകന്‍ മനോജ് പട്ടാനൂര്‍ പ്രഭാഷണം നടത്തി. പരിപാടിയില്‍ വച്ച് ക്ലബ്ബ് പരിധിയിലെ ഡോക്ടറായ ഡോക്ടര്‍ സാഹിര്‍ ഹമീദ് കാറ്റാടി, കവയത്രി പുഷ്പ കൊളവയല്‍, അജാനൂര്‍ സോണല്‍ കനിവ് പാലിയേറ്റീവ് നേഴ്‌സ് സന്ധ്യ ശ്രീജിത്ത്, മികച്ച ക്ഷീര കര്‍ഷകന്‍ സി. എച്ച്. ബാബു, നീറ്റ് പരീക്ഷയില്‍ മികച്ച വിജയം കൈവരിചച്ച് എം.ബി.ബി.എസ് സീറ്റ് കരസ്ഥമാക്കിയ അഭിനന്ദ്. കെ, നന്ദിത മൂത്തല്‍, എല്‍.ഡി.സി റാങ്ക് ഹോള്‍ഡര്‍ തുഷിന്‍ ഗണേഷ്, എസ്.എസ്.എല്‍.സി ഫുള്‍ എ പ്ലസ് നേടിയ കെ.അദ്വി ത്ത് എന്നിവരെ രാജഗോപാലന്‍ എംഎല്‍എ അനുമോദിച്ചു. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം കാറ്റാടി കുമാരന്‍, കൊളവയല്‍ ലോക്കല്‍ സെക്രട്ടറി ഗംഗാധരന്‍ കൊളവയല്‍, ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് വിപിന്‍ ബല്ലത്ത്, സി.പി.എം കൊളവയല്‍ ലോക്കല്‍ കമ്മിറ്റി അംഗം സന്തോഷ് കാറ്റാടി, വിപിന്‍ കാറ്റാടി, കാറ്റാടി സെക്കന്‍ഡ് ബ്രാഞ്ച് സെക്രട്ടറി സുഭാഷ് കാറ്റാടി, ഫസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എസ്. കെ. സുര്‍ജിത്ത് എന്നിവര്‍ സംസാരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് എന്‍. നാരായണി സമ്മാനദാനം നടത്തി. ജനശക്തി കലാവേദി സെക്രട്ടറി രതീഷ് കാറ്റാടി സ്വാഗതവും ട്രഷറര്‍ ടി. മനോജ് കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജനശക്തി കലാവേദിയിലെ കലാപ്രവര്‍ത്തകര്‍ അവതരിപ്പിച്ച ഓണം നൈറ്റ് ടു കെ 25 അരങ്ങേറി