കാഞ്ഞങ്ങാട്: നാലപ്പാടം കണിയാം കുണ്ട് പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കൂട്ടായ്മയായ ജനകീയ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി തിരുവോണ ഘോഷയാത്രയും സാംസ്‌കാരിക വേദിയുടെ പരിധിയിലുള്ള വീടുകള്‍ ഉള്‍പ്പെടുത്തി പൂക്കള മത്സരവും സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡണ്ട് എം. ടി. പത്മനാഭന്‍ പതാക ഉയര്‍ത്തിയതോടുകൂടി പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് തിരുവോണ ഘോഷയാത്ര നടന്നു. സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ അണിനിരന്ന തിരുവോണ ഘോഷയാത്രയില്‍ മാവേലിയോടൊപ്പം പുലിയും ചെണ്ട മേളവും ഘോഷയാത്രയ്ക്ക് കൊഴുപ്പേകി.പിന്നീട് സംഘാംഗങ്ങളും മാവേലിയും പുലിവേഷവും വിധികര്‍ത്താക്കളും വീടുകളില്‍ എത്തി ഓണ സന്ദേശം നല്‍കി ഓണ പൂക്കള മത്സരത്തിന്റെ വിധി നിര്‍ണ്ണയം നടത്തു കയും മാവേലി സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.19 ടീമുകള്‍ മാറ്റുരച്ച പൂക്കള മത്സരത്തില്‍ ദീപ്തി ജയേഷ് ഒന്നാം സ്ഥാനവും ഗൗരി പാര്‍വതി രണ്ടാം സ്ഥാനവും അജിത സുകാന്ത് മൂന്നാം സ്ഥാനവും നേടി. മത്സരിച്ച എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കി. സാംസ്‌കാരിക വേദി സെക്രട്ടറി വി. രവീന്ദ്രന്‍, പ്രസിഡണ്ട് എം.ടി.പത്മനാഭന്‍, എന്‍. വിനോദ് കുമാര്‍, എന്‍. രാജന്‍ ,സി. ചന്ദ്രന്‍,കെ വിനോദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി