കോട്ടപ്പുറം മദ്രസ പരിസരത്ത് നിന്നും ആരംഭിച്ച ഘോഷ യാത്ര ഇടത്തറ ജുമാ മസ്ജിദ്, ആനച്ചാല്‍ ഖിള്ര്‍ ജുമാ മസ്ജിദ്, ഫാറൂഖ് ജുമാ മസ്ജിദ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു മഖ്ദൂ മസ്ജിദ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് ആനച്ചാല്‍ മുദരിസ് അഹമ്മദ് സഹീദ് ഫാളിലിയുടെ നേതൃത്ത്വത്തില്‍ മൗലീദ് പാരായണം നടന്നു. ജമാത്ത് കമ്മിറ്റി ഭാരവാഹികളും, നബിദിനാഘോഷ സ്വാഗത സംഘം ഭാരവാഹികളും, മദ്രസ ഉസ്താദുമാരും, വിദ്യാര്‍ഥികളും, നാട്ടുകാരും അണിനിരണ ഘോഷയാത്രയില്‍ വര്‍ണ്ണ ശബളമായ സ്‌കൗട്ട് പരേഡ്, മെഗാ ദഫ്, മദ്രസ വിദ്യാര്‍ത്ഥികളുടെ ദഫ്, ഫ്‌ലവര്‍ ഷോ എന്നിവ ഘോഷയാത്രയ്ക്ക് ഭംഗി കൂട്ടി. ഘോഷയാത്രക്കു ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ കെ പി കമാല്‍, ഇ എം കുട്ടി ഹാജി, ഷംസുദ്ദീന്‍ അറിഞ്ചിറ, റഫീഖ് കോട്ടപ്പുറം, ഇ കെ ഖാലിദ് ഹാജി, എന്‍ പി സൈനുദ്ദീന്‍, ഇസ്മായില്‍ പി എം എച്ച്, എല്‍ ബി റഷീദ്, ഇ കെ മജീദ്, മുക്താര്‍ എം, ടി പി ഇസ്മായില്‍, കെ പി റഷീദ്, മുസ്തഫ പുതിയാളം, സദര്‍ മുഅല്ലിം മജീദ് നിസാമി എന്നിവര്‍ നേതൃത്തം നല്‍കി.
കുട്ടികളുടെ കലാ മല്‍സരങ്ങളും നബിദിന സമ്മേളനവും സമ്മാന ദാന ചടങ്ങും സെപ്റ്റംബര്‍ 13, 14 തീയതികളില്‍ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു.