രാജപുരം : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പൂടംകല്ല് അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മസ്ജിദില്‍ തിരു വസന്തം ‘1500 എന്ന പേരില്‍ വിപുലമായ ആഘോഷപരിപാടികള്‍ക്ക് തുടക്കമായി.പരിപാടി യോടനുബന്ധിച്ച് മസ്ജിദും പരിസരവും വൈദ്യുതി ദീപാലങ്കാരം കൊണ്ടും വര്‍ണ അരങ്ങുകള്‍കൊണ്ടും വര്‍ണ്ണാഭമാക്കി
അയ്യങ്കാവ് ഖാജ ഗരീബ് നവാസ് അക്കാഡമി & ഇസ്സത്തുല്‍ ഇസ്ലാം മസ്ജിദ് കമ്മിറ്റി, എസ്. ബി. എസ് മദ്രസ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിപുലമായ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് പള്ളി അംഗണത്തില്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കെ അബ്ദുല്ല ഹാജി പതാക ഉയര്‍ത്തി.
അബ്ദുല്‍ റഹിമാന്‍ നൂറാനി പ്രാര്‍ത്ഥനയും ശിഹാബുദീന്‍ അഹ്‌സനി മദ്ഹു റസൂല്‍ സന്ദേശപ്രസംഗവും നടത്തി. വെള്ളിയാഴ്ച്ച രാവിലെ നാല് മണിക്ക് നടക്കുന്ന പ്രഭാത മൗലിദ് സദസ്സിന് ഷിഹാബുദീന്‍ അഹ്‌സനി നേതൃത്വം നല്‍കും. സെപ്റ്റംബര്‍ 20ന് മദ്രസ, ദര്‍സ് കുട്ടികളുടെ ഇസ്ലാമിക കലാ മത്സരങ്ങള്‍, മൗലിദ് പാരായണം, അന്നദാനം, ഹുബ്ബു റസൂല്‍ സന്ദേശപ്രസങ്ങള്‍, കുട്ടികള്‍ക്കുള്ള സമ്മാനദാനം സര്‍ട്ടിഫിക്കേറ്റ് വിതരണം, എന്നിവയും നടക്കും. സയ്യിദ് ബാ ഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍ ദുആ മജിലിസിന് നേതൃത്വം നല്‍കും.