കാഞ്ഞങ്ങാട്: രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം
രാമഗിരിയുടെ നേതൃത്വത്തില്‍
ഓണത്തോട നുബന്ധിച്ച് ക്ലബ് പരിധിയിലുള്ള വീടുകളില്‍ ഓണക്കിറ്റ് വിതരണം ചെയ്തു. വിതരണോത്ഘാടനം അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ക്ലബ്ബിന്റെ ആദ്യകാല മെമ്പര്‍ ഒറവാങ്കരയിലെ ഒ. അമ്പുഞ്ഞിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.ഷിബു അധ്യഷനായി. ചടങ്ങില്‍ സി.പി.ഐ. എം ചിത്താരി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എ. പവിത്രന്‍ മാസ്റ്റര്‍, ടി ശാന്തകുമാരി, എസ്. ശശി, എ. കെ. ജിതിന്‍,ബ്രാഞ്ച് സെക്രട്ടറിമാരായ കെ.കുഞ്ഞിരാമന്‍ കൊട്ടിലങ്ങാട്, ദീപ പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.. ക്ലബ് സെക്രട്ടറി ഒ. ശ്രീജിത്ത് സ്വാഗതം പറഞ്ഞു.ക്ലബ് കമ്മിറ്റി അംഗങ്ങളും, ക്ലബ് മെമ്പര്‍മാരും ചടങ്ങില്‍ പങ്കെടുത്തു