നീലേശ്വരം: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനു വേണ്ടിയുള്ള ദേശീയ സംഘടനയായ സക്ഷമയുടെ കാസര്‍ഗോഡ് ജില്ല സമിതി നീലേശ്വരത്ത് നേത്ര ദാന ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു.നീലേശ്വരം ബസ്സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് സബ് ഇന്‍സ്‌പെക്ടര്‍ സുമേഷ് ബാബു സി റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.സക്ഷമ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ സിസി ഭാസ്‌കരന്‍, സംസ്ഥാന സമിതി അംഗം ബി വേണുഗോപാലന്‍, ജില്ലാ പ്രസിഡന്റിന് ഇ കെ രവീന്ദ്രന്‍ നായര്‍, ജോയിന്റ് സെക്രട്ടറിമാരായ സന്തോഷ് കെഎം, ജയചന്ദ്രന്‍ എം, ഹൊസ്ദുര്‍ഗ് താലൂക്ക് പ്രസിഡന്റ് കൃഷ്ണകുമാര്‍ വിആര്‍ നേതൃത്വം നല്‍കി.റാലിയില്‍ മുച്ചക്ര വാഹനങ്ങളുമായി നിരവധി ഭിന്നശേഷിക്കാര്‍ കൂടി പങ്കെടുത്തത് ഏറെ ശ്രദ്ധ ആകര്‍ഷിച്ചു.റോട്ടറി ഹാള്‍ പരിസരത്ത് റാലി സമാപിച്ചു.സമാപന സമ്മേളനം. ഡോ. എം. രാധാകൃഷ്ണന്‍ നായര്‍ (ഹോമിയോപ്പതി കണ്‍സല്‍ട്ടന്റ്) ഉദ്ഘാടനം ചെയ്തു.ശ്രീ പി.യു വിജയകുമാര്‍ അഡ്വ കെ കെ നാരായണന്‍ അനുസ്മരണം നടത്തി സംസാരിച്ചു.സക്ഷമയും ഭിന്നശേഷി സമൂഹവും എന്ന വിഷയത്തില്‍ സക്ഷമ സവിത പ്രകോഷ്ട് സംസ്ഥാന പ്രമുഖ് ശ്രീ ബി വേണുഗോപാലന്‍ സംസാരിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ സിസി ഭാസ്‌കരന്‍ നേത്ര ദാന സന്ദേശം നല്‍കി രാഷ്ട്രീയ സ്വയം സേവക സംഘം താലൂക്ക് സംഘചാലക് ശ്രീ കൃഷ്ണകുമാര്‍, വീല്‍ചെയര്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ രാമചന്ദ്രന്‍ കടിഞ്ഞിമൂല, ജില്ലാ ഓട്ടിസം ക്ലബ് സെക്രട്ടറി ശ്രീ വി എന്‍ ബാബു സംസാരിച്ചു.ശ്രീ രവീന്ദ്രന്‍ ചാത്തങ്കൈ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ സന്തോഷ് കെഎം സ്വാഗതവും ശ്രീമതി ഇന്ദുലേഖ കരിന്തളം നന്ദിയും പറഞ്ഞു.ശാരീരിക പരിമിതികള്‍ക്കിടയിലും പൊതു പ്രവര്‍ത്തനം നടത്തുന്ന ശ്രീ രാമചന്ദ്രന്‍ കടിഞ്ഞിമൂലയെ ആദരിച്ചു. ഭിന്നശേഷി കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ,സഹായ ഉപകരണ വിതരണം ഇവയും നടത്തി.