കാഞ്ഞങ്ങാട്: കേരള സര്‍ക്കാര്‍ വനിത ശിശു വികസന വകുപ്പ്, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ചാമുണ്ഡിക്കുന്ന് സ്മാര്‍ട്ട് അങ്കണവാടി കെട്ടിട ഉദ്ഘാടനം നടന്നു. യശ്ശശരീരനായ മെട്രോ മുഹമ്മദ് ഹാജി സംഭാവന ചെയ്ത സ്ഥലത്താണ് അജാനൂര്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ മനോഹരമായ സ്മാര്‍ട്ട് അങ്ക ണവാടി ഒരുങ്ങിയിരിക്കുന്നത്. അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. നിര്‍മ്മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇ. പി. രാജ് മോഹനന്‍ മുഖ്യാതിഥിയായി. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.മീന, കെ കൃഷ്ണന്‍ മാസ്റ്റര്‍, ഷീബ ഉമ്മര്‍, പൊതുപ്രവര്‍ത്തകരായ പി.കൃഷ്ണന്‍, എ.തമ്പാന്‍, ബഷീര്‍ വെള്ളിക്കോത്ത്, കെ. സതി, കെ. സി. മുഹമ്മദ് കുഞ്ഞി മുജീബ് മെട്രോ, രാജേഷ് മീത്തല്‍, കരുണാകരന്‍ ചാമുണ്ഡിക്കുന്ന്, സി. മുഹമ്മദ് ഹാജി, നിസാമുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ഹാജറ സലാം സ്വാഗതവും അംഗണവാടി ടീച്ചര്‍ എ. കെ.ഗീത നന്ദിയും പറഞ്ഞു