തുടര്‍ കഥയായി മൊബൈല്‍ ഫോണ്‍ പിടികൂടല്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഫോണ്‍ പിടികൂടുന്നത് തുടര്‍ച്ചയായ സംഭവമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ന്യൂ ബ്ലോക്കിന്റെ പിറക് വശത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നത്. പരിശോധന കര്‍ശനമാക്കിയതിന് പിന്നാലെയാണ് ജയിലിനുള്ളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടിയത്.

അതേസമയം ?ഗോവിന്ദച്ചാമി ജയില്‍ ചാടിയതിന് പിന്നാലെയാണ് പരിശോധന കര്‍ശനമാക്കിയത്. നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സാധനങ്ങള്‍ എറിഞ്ഞുനല്‍കിയാല്‍ 1000 മുതല്‍ 2000 രൂപ വരെ കൂലി ലഭിക്കുമെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഫോണും ലഹരി മരുന്നുകളും, പുകയില ഉല്‍പ്പന്നങ്ങളും ജയിലില്‍ എത്തിക്കാന്‍ ഒരു സംഘം തന്നെ പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. തടവുകാരുമായി ബന്ധമുള്ളവരും കൂലി വാങ്ങി എറിഞ്ഞുനല്‍കുന്നവരും അതില്‍ ഉള്‍പ്പെടും. തടവുകാരനെ കാണാനായി ജയിലില്‍ എത്തുന്നവരോട് എറിഞ്ഞുനല്‍കേണ്ട സ്ഥലത്തിന്റെ അടയാളം ആദ്യം പറഞ്ഞുകൊടുക്കുകയാണ് പതിവെന്നും വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *