പൊതുജനങ്ങളില്‍ ഹരിതചട്ടം സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിന് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ മാവേലി പര്യടനം ആരംഭിച്ചു. പ്രചരണയാത്രയുടെ ഫ്‌ലാഗ് ഓഫ് അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി അഖില്‍ നിര്‍വഹിച്ചു.ഹരിതചട്ടം പാലിച്ച് പരിപാടികള്‍ നടത്തുന്നതിന് അവബോധം സൃഷ്ടിക്കുക, ഓണക്കാലത്ത് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍, പേപ്പര്‍ പ്ലേറ്റ്, പേപ്പര്‍ ഗ്ലാസ് തുടങ്ങിയവ ഒഴിവാക്കി പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്
മാവേലി വൃത്തിയുടെ ചക്രവര്‍ത്തി, ഈ ഓണം ഹരിത ഓണം എന്ന സന്ദേശവുമുയര്‍ത്തികൊണ്ട് ശുചിത്വ മിഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ഹരിത ഓണം പ്രചാരണയാത്രയുടെ ഭാഗമായാണ് കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ നിന്ന് വാഹനം യാത്ര പുറപ്പെട്ടത്. ശനി, ഞായര്‍ ദിവസങ്ങളിലായി ജില്ലയുടെ പ്രധാന കേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കുകയും ഇതിനോടനുബന്ധിച്ച് വിവിധ പരിപാടികളും സംഘടിപ്പിക്കുകയും ചെയ്യും. കൂടാതെ പൊതുജനങ്ങളോട് ശുചിത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുകയും, ശരിയുത്തരം പറയുന്നവര്‍ക്ക് ഓണസമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും. ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ വി രഞ്ജിത്, മാലിന്യ മുക്ത നവകേരളം കോ കോര്‍ഡിനേറ്റര്‍ എച്ച് കൃഷ്ണ, ശുചിത്വ മിഷന്‍ പ്രതിനിധി സവാദ്എന്നിവര്‍ പങ്കെടുത്തു
സന്ദര്‍ശന കേന്ദ്രങ്ങള്‍:കാസര്‍ഗോഡ് പുതിയ ബസ്റ്റാന്‍ഡ്, പ്രസ് ക്ലബ് ജംഗ്ഷന്‍,പഴയ ബസ്റ്റാന്‍ഡ്, കോട്ടചേരി,കാഞ്ഞങ്ങാട് പുതിയ കോട്ട,ഹോസദുര്‍ഗ്, നീലേശ്വരം ബസ്സ്റ്റാന്‍ഡ് പരിസരം,ചെറുവത്തൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരം